Author : Moideen Kutty
മുഖവുര ആവശ്യമില്ലാത്ത ഞങ്ങളുടെ പുതിയാപ്പിള- നാട്ടുകാർക്ക് പി കെ നരിക്കുനിയും, കുഞ്ഞുങ്ങൾക്ക് മുൻഷിയും, ഏരത്തുകാർക്ക് പുതിയാപ്ലയും ആയിരുന്നു.
നരിക്കുനി സ്വദേശിയായ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചതോടെ കോട്ടയം പുറത്ത് കുടുംബത്തിലെ ഒരു അംഗമായി.
വർഷങ്ങൾക്ക് ശേഷം, പരേതനായ ജനാബ് ഏരത്ത് മൂസ ഹാജിയുടെ മകളെ വിവാഹം കഴിച്ചത് വഴി ആ കുടുംബത്തിലെയും ഒരു അംഗമായി,ഇവിടം വിരാജിക്കുകയായിരുന്നു.
സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കാൻ ആഗ്രഹിക്കാത്ത പ്രിയപ്പെട്ട നരിക്കുനി മാസ്റ്ററെ, ഞാൻ കാണാറ് ഒന്നുകിൽ പള്ളിയിൽ, അല്ലെങ്കിൽ കുഞ്ഞുങ്ങൾക്കൊപ്പം ഊട്ടുപുരയിൽ….
കഴിഞ്ഞ 35 വർഷമായി, ഒരൊറ്റ ദിവസം പോലും മുടങ്ങാതെ കുഞ്ഞുങ്ങൾക്ക് കൊടുത്തുകൊണ്ടിരുന്ന ഉച്ചക്കഞ്ഞിയുടെ സൂത്രധാരൻ – അതിന്റെ ജീവാത്മാവും പരമാത്മാവും ഈ ആദരണീയരായ അധ്യാപകനായിരുന്നു.
പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കോയ സ്സൻ സാർ , അല്ലെലും അലട്ടുമില്ലാതെ സ്വസ്ഥജീവിതം നയിക്കുന്നു.
24 മണിക്കൂറും പള്ളിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ അവസാനവും, ഒരുപക്ഷേ അദ്ദേഹം ആഗ്രഹിക്കുന്ന പോലെ പള്ളിയിൽ നിന്ന് തന്നെയാവട്ടെ എന്ന് ആഗ്രഹിക്കുന്നു; അതിനായി പ്രാർത്ഥിക്കുന്നു….
